പ്ര​ള​യ​ത്തി​ൽ തകർന്ന സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ മു​ഖം ന​ൽ​കി ഐആം ഫോ​ർ ആ​ല​പ്പി
Friday, July 3, 2020 10:40 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ തകർന്ന ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ മു​ഖം ന​ൽ​കി ഐ ​ആം ഫോ​ർ ആ​ല​പ്പി. പ്ലാ​ൻ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ ​ആം ഫോ​ർ ആ​ല​പ്പി വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ കു​ട്ട​നാ​ട്, മ​ങ്കൊ​ന്പ്, വെ​ളി​യ​നാ​ട്, ക​രു​വാ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് പു​നരു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
മ​ഹാ​പ്ര​ള​യ​ത്തി​ൽ നാ​ശന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച സ്കൂ​ളു​ക​ൾ ക​ണ്ടെ​ത്തി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​ന്ന​ത്തെ സ​ബ് ക​ള​ക്ട​റും ഐ​ആം ഫോ​ർ ആ​ല​പ്പി​യു​ടെ സ്ഥാ​പ​ക​നും കൂ​ടി​യാ​യ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യവി​ക​സ​നം, ശു​ചി​മു​റി നി​ർ​മാ​ണം, ന​ട​പ്പാ​ത, ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം, കൈക​ഴു​ക​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർമാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഒ​രുകോ​ടി രൂ​പ​യാ​ണ് പ്ലാ​ൻ ഇ​ന്ത്യ സ്കൂ​ളു​ക​ളു​ടെ നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ച​ത്.