എസി റോഡിൽ ഫ​യ​ർഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കത്തോലിക്ക കോൺഗ്രസ്
Friday, July 3, 2020 10:40 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ജ​ലം ക​ട​ലി​ലേ​ക്ക് സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​ന് തോ​ട്ട​പ്പ​ള്ളി ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന ന​ട​പ​ടി ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ന്പ​ക്കു​ളം ബ​സ​ലി​ക്ക യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യവി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കു​ട്ട​നാ​ടി​നെ പ്ര​ള​യ​ജ​ല​ത്തി​ൽനി​ന്നും ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ത​ട​സ​പ്പെ​ടു​ത്ത​രു​ത്. തു​ട​രെ​യു​ണ്ടാ​വു​ന്ന പ്ര​ള​യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന മു​ങ്ങി​മ​ര​ണ​വും പ​രി​ഗ​ണി​ച്ചു കു​ട്ട​നാ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി എ​സി റോ​ഡി​നോ​ട് ചേ​ർ​ന്ന് ഫ​യ​ർഫോ​ഴ്സി​ന്‍റെ ഒ​രു യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ കൊ​ച്ചു​പ​ള്ള​ത്തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ട​ാത്തു​ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റാ​ന പ്ര​സി​ഡ​ന്‍റ് സി. ​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം, ജോ​സ​ഫ് പൂ​ണി​ച്ചി​റ, ആ​നി​മ്മ ജോ​പ്പ​ൻ, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.