ധ​ന​സ​ഹാ​യം വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം
Friday, July 3, 2020 10:37 PM IST
മ​ങ്കൊ​ന്പ്: വൈ​ദ്യു​തി ലൈൻ പൊ​ട്ടി​ വീ​ണ്​ വീ​ട്ട​മ്മ മ​രി​ക്കു​ക​യും മ​ക​ൾ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സംഭവത്തിൽ കു​ടും​ബ​ത്തി​നു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് വാ​ക്ക​യി​ൽ വീ​ട്ടി​ൽ സ​തീ​ശ​ന്‍റെ കു​ടും​ബ​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കി​ര​യാ​കു​ന്ന​ത്.
അ​പ​ക​ട​ത്തത്തുട​ർ​ന്ന് സ​തീ​ശ​ന്‍റെ ഭാ​ര്യ അ​ജി​ത മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ക​ൾ അ​ഞ്ജ​ന മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലു​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 28നാ​ണ് പാ​ലേ​ടം ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ക​ട​വി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​ജി​ത മ​ക​ൾ അ​ഞ്്ജ​ന​യ് ക്കും മ​റ്റു ര​ണ്ടു അ​യ​ൽ​വാ​സി​ക​ൾ​ക്കു​മൊ​പ്പം ക​ട​വി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ സ​മീ​പ​ത്തുനി​ന്നി​രു​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് വൈ​ദ്യു​തി ലൈനി​ലേ​ക്കും തു​ട​ർ​ന്ന് ക​ന്പി​യ​ട​ക്കം അ​ല​ക്കി​ക്കൊ​ണ്ടി​രു​ന്ന സ്തീ​ക​ളു​ടെ മു​ക​ളി​ലേ​ക്കും വീ​ഴു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ജ​ന ക​ഴി​ഞ്ഞ ര​ണ്ടു മാ​സമാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​തീ​ശ​ൻ മ​ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ കു​ടും​ബം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. വൈ​ദ്യു​ത ക​ന്പി​യി​ൽനി​ന്നും ഷോ​ക്കേ​റ്റു മ​രി​ച്ച​തു​മൂ​ലം അ​ജി​ത​യു​ടെ കു​ടും​ബ​ത്തി​നു ഇ​ൻ​ഷ്വ​റ​ൻ​സ് സ​ഹാ​യ​ത്തി​നു അ​ർ​ഹ​ത​യു​ണ്ട്. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ റി​പ്പോ​ർ​ട്ടു ല​ഭി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹ​ര​ത്തു​ക ല​ഭ്യ​മാ​ക്കാ​മെ​ന്നാ​ണ് വൈ​ദ്യു​തി വ​കു​പ്പി​ൽനി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ശീ​തസ​മ​ര​മാ​ണ് ഷോ​ക്കേ​റ്റു മ​രി​ച്ച അ​ജി​ത​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വൈ​കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ൻ ത​യ്യി​ൽ ആ​രോ​പി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും നേ​ര​ത്തെ കെഎ​സ്ഇ​ബി ചീ​ഫ് എ​ൻ​ജി​നി​യ​റെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചി​രു​ന്നു. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ പ​ണം അ​നു​വ​ദി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.
വൈ​ദ്യു​തി ഇ​ൻ​സ്പ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ടു കൂ​ടി ല​ഭി​ച്ചാ​ലെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കു​ക​യു​ള്ളു. ജൂ​ണ്‍ ആ​ദ്യ​വാ​രം എ​ൻ​ക്വ​യ​റി ന​ട​ത്തി​യെ​ങ്കി​ലും ഇ​നി​യും റി​പ്പോ​ർ​ട്ടു ത​യാ​റാ​യി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി ഉ​പേ​ക്ഷി​ച്ച അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.