തോട്ടപ്പള്ളിയിൽ സംഘർഷം
Friday, July 3, 2020 10:37 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​നി​ന്നു മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ ബാ​രി​ക്കേ​ഡി​ൽ സം​ഘ​ർ​ഷം. പൊ​ഴി​മു​ഖ​ത്തു​നി​ന്നും മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ ന​ട​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 35-ാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നേ​ര​ത്ത ജി​ല്ലാ ക​ള​ക്ട​ർ ഇ​വി​ടെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു ലം​ഘി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് ജ​ന​കീ​യ ബാ​രി​ക്കേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി റോ​ഡി​ൽ കു​ത്തി​യി​രു​ന്നു.

പി​ന്നീ​ടു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ധീ​വ​ര സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഇ​തി​നി​ട​യി​ൽ മ​ണ​ൽ ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​ക്കു മു​ന്നി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് ഹാ​മി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി. ഉ​ച്ച​യ്ക്ക് 12 ഓ​ടെ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ സ്പി​ൽ​വേ കാ​യ​ലി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹൂ​തി​ക്ക് ശ്ര​മി​ച്ച​ത് വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

ഒ​ടു​വി​ൽ ആ​ർ​ഡി​ഒ സ​ന്തോ​ഷ്, ഡി​വൈ​എ​സ്പി​മാ​രാ​യ പി.​വി. ബേ​ബി, എ​ൻ.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​ർ പി​ൻ​മാ​റാ​ൻ ത​യാ​റാ​യി​ല്ല. ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ശേ​ഷം മ​ണ​ലെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ ഒ​രു​മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മ​ണ​ലെ​ടു​ക്കു​ന്ന ടി​പ്പ​റു​ക​ൾ പൊ​ഴി​മു​ഖ​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ സ്പി​ൽ​വേ കാ​യ​ലി​ൽ​നി​ന്ന് ക​യ​റി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

സമരത്തെ നേരിടാൻ
എ​ണ്ണൂ​റി​ല​ധി​കം പോ​ലീ​സ്

അ​ന്പ​ല​പ്പു​ഴ: ജ​ന​കീ​യ സ​മ​ര​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ എ​ത്തി​ച്ച​ത് എ​ണ്ണൂ​റി​ല​ധി​കം പോ​ലീ​സി​നെ. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഏ​ഴു ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ ബാ​രി​ക്കേ​ഡി​നെ നേ​രി​ടാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണീ​ർ​വാ​ത​കം, ജ​ല​പീ​ര​ങ്കി എ​ന്നി​വ​യും പോ​ലീ​സ് ക​രു​തി​യി​രു​ന്നു. പു​ല​ർ​ച്ചെ മു​ത​ൽ പോ​ലീ​സ് തോ​ട്ട​പ്പ​ള്ളി​യെ വ​ള​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പ​ല്ല​ന റൂ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ട്ടി​രു​ന്നി​ല്ല. നി​ര​വ​ധി വ​നി​താ പോ​ലീ​സി​നെ​യും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു​ൾ​പ്പെ​ടെ പോ​ലീ​സി​നെ ഇ​വി​ടെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ ആ​രോ​പ​ണം.