പൗരസമിതി ധ​ർ​ണ ന​ട​ത്തി
Monday, June 29, 2020 10:55 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് കൃ​ഷ്ണ​പു​രം ക​ട​വി​ൽ ജ​ങ്കാ​ർ സ​ർ​വീ​സ് ആരം​ഭി​ക്കു​ക, വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ അ​റു​പ​തി​ൽ​ച്ചി​റ ക​ണ്ണ​ൻ​കു​ടു​ക്ക റോ​ഡ്, മൂ​ലേ​ശേ​രി ക​ണ്ണ​ൻ​കു​ടു​ക്ക തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ​ഞ്ച​യാ​ത്തം​ഗം ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സു​കു​ട്ടി വി​രു​ത്തി​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നീ​ഷ് സു​നീ​ഷ് ഭ​വ​ൻ, ആ​ന്‍റ​ണി കു​റു​പ്പ​ശേ​രി, തോ​മ​സ് കോ​യി​ല​ടം, മ​നേ​ഷ് അ​റു​പ​തി​ൽ​ച്ചി​റ, അ​പ്പ​ച്ച​ൻ തൈ​പ്പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.