എ​സി റോ​ഡി​ൽ ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു​ മ​റി​ഞ്ഞു
Monday, June 29, 2020 10:51 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ലോ​റി ഡ്രൈ​വ​ർ തെ​ങ്കാ​ശി ശി​വ​ഗി​രി സ്വ​ദേ​ശി വെ​ങ്കി​ടേ​ശ​ൻ, ഇ​യാ​ളു​ടെ പി​താ​വ് മാ​രി​സ്വാ​മി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.50ഓ​ടെ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തൂ​ത്തു​ക്കു​ടി​യി​ൽനി​ന്നും ആ​ലു​വ​യി​ലേ​ക്കു ക​ൽ​ക്ക​രി​യും ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽനി​ന്നും ത​ല​കീ​ഴാ​യി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​ക്കു പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന കാ​റി​ലെ യാ​ത്ര​ക്കാ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് സി​ഐ​യും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണു പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ഹൈ​വേ പോ​ലീ​സിന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വെ​ങ്കി​ടേ​ശ​ന്‍റെ വ​ല​തു ക​യ്ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്.