കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി
Monday, June 1, 2020 10:01 PM IST
പൂ​ച്ചാ​ക്ക​ൽ:​കൈ​ത​പ്പു​ഴ കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി.കോ​ട്ട​യം നാ​ട്ട​കം മ​റി​യ​പ്പ​ള്ളി കൊ​ല്ലം​പ​റ​ന്പി​ൽ റെ​ജി​യു​ടെ മ​ക​ൻ ക​ണ്ണ​ൻ (21) ആ​ണ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ഏ​റെ നേ​ര​ത്തെ തി​ര​ച്ചി​ലി​നു ശേ​ഷം ഇ​ന്ന​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ക​ണ്ണ​നും 11 സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം ര​ണ്ട് വ​ള്ള​ങ്ങ​ളി​ലാ​യി കൈ​ത​പ്പു​ഴ കാ​യ​ലി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ക​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ളം ശ​ക്ത​മാ​യ​കാ​റ്റി​ൽ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. എ​ര​മ​ല്ലൂ​രുള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സും അ​രൂ​ർ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.