ന​ഗ​ര​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ന്ന് ക​ള​ക്ട​ർ
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കെ​യ​ർ സെ​ന്‍ററു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ജി​ല്ലാ​ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ക​ള​ക്ട​റും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് കെ​യ​ർ സെന്‍റ​റു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​റി​യി​ച്ച​ത്.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് കൂ​ടു​ത​ൽ വാ​ഹ​നം വേ​ണ​മെ​ന്നും ത​ന​ത് ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച​തി​ലു​മേ​റെ തു​ക ചെ​ല​വി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ളക്ട​റെ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി പ​രി​ഗ​ണി​ച്ച് പ​രി​ഹ​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി. സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ ആ​ഴ്ച​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വ്യ​ക്ത​മാ​ക്കി.

എ​ഡി​എം ജെ.​ മോ​ബി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ​വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജ്യോ​തി​മോ​ൾ സി, ​മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.