ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹമെന്ന്
Sunday, May 31, 2020 9:54 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍​ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കെപിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.എ. ഷു​ക്കൂ​ര്‍. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് ഇ​ര​ട്ട​നീ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ല്‍ ഖ​ന​ന പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ​മ​ര​പ​ന്ത​ലി​ലും മ​റ്റും എ​ത്തി​യ​ത്. 30ല്‍ ​താ​ഴെ മാ​ത്രാ​ണ് ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​രി​മ​ണ​ല്‍​ഖ​ന​ന​മാ​ഫി​യയ്ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത് രം​ഗ​ത്തുവ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ ഖ​ന​ന​മാ​ഫി​യാ​യെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ച​ട്ട​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ പോ​ലീ​സ് കാ​വ​ല്‍​ക്ക​രാ​യി ന​ില്‍​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞദി​വ​സം ക​യ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന​ത് എസി മു​റി​യി​ല്‍ 40ഓ​ളം പേ​രു​മാ​യി​ട്ടാ​ണ്. ആ​ല​പ്പു​ഴ നേ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ഷു​ക്കൂ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.