കാ​വാ​ലത്ത് ജ​ങ്കാ​ർ പുനഃസ്ഥാപിക്കണമെന്ന്
Saturday, May 30, 2020 10:28 PM IST
മ​ങ്കൊ​ന്പ്: ര​ണ്ടു​മാ​സ​മാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച കാ​വാ​ല​ത്തെ ജ​ങ്കാ​ർ സ​ർ​വീ​സ് അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണമെ​ന്ന് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക് ഡൗ​ണി​ൽ കാ​ര്യ​മാ​യ ഇ​ള​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ങ്കാ​ർ സർവീസ് നടത്തണം. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് ലേ​ലം ന​ട​ത്തി പു​നഃസ്ഥാ​പി​ക്കേ​ണ്ട ജ​ങ്കാ​ർ സ​ർ​വീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ​അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കാ​വാ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ ഉൗ​ട്ടു​പ​ള്ളി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.