മ​ങ്കൊ​ന്പ് സി​വി​ൽസ്റ്റേ​ഷ​ൻ പാ​ലം: പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി
Saturday, May 30, 2020 10:25 PM IST
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ലം ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​യം കാ​ത്തു​നി​ൽ​ക്കാ​തെ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ന്പുത​ന്നെ മ​ങ്കൊ​ന്പ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുകൊ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ​യി​ൽനി​ന്നും ച​ങ്ങ​നാ​ശേരി​യി​ൽനി​ന്നും പാ​ല​ത്തി​ലൂ​ടെ പു​ളി​ങ്കു​ന്നി​ലേ​ക്കും, കാ​വാ​ലം ത​ട്ടാ​ശേരി​യി​ലേ​ക്കും കെഎ​സ്ആ​ർടി​സി ബ​സ് സ​ർ​വീസ് ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ പി.​ജോ​ണ്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

കോ​ണ്‍​ഗ്ര​സ്‌​ നേ​താ​ക്കന്മാ​രാ​യ അ​ല​ക്സ് മാ​ത്യൂ, കെ.​ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ജോ​ഷി കൊ​ല്ലാ​റ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​് നേ​താ​ക്ക​ളാ​യ നി​ബി​ൻ തോ​മ​സ്, റോ​ഫി​ൻ ജേ​ക്ക​ബ്, നി​ർ​മൽ അ​ല​ക്സ്, അ​ർ​ജുൻ ത​ച്ചാ​റ, അ​ല​ൻ പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.