നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ല്കി ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്
Friday, May 29, 2020 9:38 PM IST
ആ​ല​പ്പു​ഴ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട് ഫോ​ണ്‍ ന​ൽ​കു​ന്ന ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലൂ​ടെ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കു​ന്ന ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ര​ള​ത്തി​ലെ 45 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ൽ​കു​ന്പോ​ൾ പ്ര​ധാ​ന​വെ​ല്ലു​വി​ളി​യാ​യി​രു​ന്ന​ത് സ്വ​ന്തം വീ​ടു​ക​ളി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടോ എ​ന്ന​താ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ര​ണ്ടു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും അ​തു​പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
73 കു​ട്ടി​ക​ൾ​ക്കാ​ണ് ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ത​യ്യാ​റാ​ക്കി​യ​ത്. ചാ​ര​മം​ഗ​ലം ഗ​വ​ണ്മെ​ന്‍റ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശി​ഖ ശി​വ​ദാ​സി​നാ​ണ് ആ​ദ്യ ഫോ​ണ്‍ മ​ന്ത്രി ന​ൽ​കി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ മാ​സ്ക് വി​റ്റ​ഴി​ച്ച​തി​ലൂ​ടെ മി​ച്ചം ല​ഭി​ച്ച നാ​ലു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, എ.​എം. ആ​രി​ഫ് എം​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ല​ളി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി. ​അ​ക്ബ​ർ, ല​ജി​താ തി​ല​ക​ൻ, സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.