ക​ള​ക്ട​ർ​മാ​രെ അ​ടി​ക്ക​ടി മാ​റ്റു​ന്ന​തി​നെ​തി​രേ ചെ​ന്നി​ത്ത​ല​യും ഷാ​നി​മോ​ളും
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ/​പൂ​ച്ചാ​ക്ക​ൽ: ജി​ല്ല​യി​ലെ ക​ള​ക്ട​ർ​മാ​രെ അ​ടി​ക്ക​ടി മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യും രം​ഗ​ത്ത്. ക​ള​ക്ട​ർ​മാ​രു​ടെ അ​ടി​ക്ക​ടി​യു​ള്ള സ്ഥ​ലംമാ​റ്റം ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​കെ ത​കി​ടം മ​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ഒ​രു ക​ള​ക്റ്റ​ർ ഒ​രു ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും തു​ട​ര​ണ​മെ​ന്നാ​ണ്്്് കീ​ഴ് വ​ഴ​ക്കം. എ​ന്നാ​ൽ ഇ​വി​ടെ നാ​ലു​വ​ർ​ഷ​ത്തി​നു​ള​ളി​ൽ ആ​റു ക​ള​ക്ട​ർ​മാ​രാ​ണ് വ​ന്നു​പോ​യ​ത്.
2016 ഫെ​ബ്രു​വ​രി​യി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ആ​ർ. ഗി​രി​ജ​യെ ആ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ സ്ഥ​ലം മാ​റ്റി. പി​ന്നീ​ട് വ​ന്ന വീ​ണാ​മാ​ധ​വ​ൻ ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ 2018 ഓ​ഗ​സ്റ്റി​ൽ മാ​റ്റ​പ്പെ​ട്ടു. ശേ​ഷം വ​ന്ന ടി.​വി. അ​നു​പ​മ, സു​ഹാ​സ്, അ​ദീ​ല അ​ബ്ദു​ള്ള, എം. ​അ​ഞ്ജ​ന തു​ട​ങ്ങി​യ​വ​ർ​ക്ക്്്് ക​ഷ്ടി എ​ട്ടു​മാ​സ​വും ഒ​രു വ​ർ​ഷ​വു​മൊ​ക്കെ​യാ​ണ് ക​ള​ക്ട​ർ കേ​സ​ര​യി​ൽ ഇ​രി​ക്കാ​നാ​യ​ത്. നി​ര​ന്ത​ര​മാ​യ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ പു​ന​ര​ധി​വാ​സ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ച്ചെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ മ​ഹാ പ്ര​ള​യ​ത്തി​നു​ശേ​ഷം എ​ത്ര ജി​ല്ലാ ക​ള​ക്ട​ർ​മാ​രെ മാ​റ്റി എ​ന്നു​ള്ള​തി​ന് ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ ത​ന്നെ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ക​ള​ക്ട​റെ വീ​ണ്ടും മാ​റ്റി​യ​ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.