ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ ഉ​ണ്ടാ​യ​തെ​ന്ന്
Wednesday, May 27, 2020 10:03 PM IST
അ​ന്പ​ല​പ്പു​ഴ: ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ ഉ​ണ്ടാ​യ​തെ​ന്ന് ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തീ​രം ആ​ർ​ക്കും തീ​റെ​ഴു​തി കൊ​ടു​ത്തി​ട്ടി​ല്ല. മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ ത​ട​യു​ക​യാ​ണ് വേ​ണ്ട​ത്.​ ന​മ്മു​ടെ പൈ​തൃ​ക​സ്വ​ത്താ​യ തീ​ര​വും പ്ര​കൃ​തി​യും ന​ശി​പ്പി​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

സു​നാ​മി​ക്കു ശേ​ഷം തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ വ​ച്ചു​പി​ടി​പ്പി​ച്ച​താ​ണ് കാ​റ്റാ​ടി​മ​ര​ങ്ങ​ൾ. അ​തു പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ രാ​ത്രി​യി​ൽ വെ​ട്ടി​മാ​റ്റി​യ​തി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. തീ​ര​സം​ര​ക്ഷ​ണ​ത്തി​നു വ​ച്ചു​പി​ടി​പ്പി​ച്ച കാ​റ്റാ​ടി​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​ച്ച് ക​ര​മ​ണ​ൽ ഖ​ന​ന​ത്തി​നു ന​ല്ല അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വെ​ട്ടി​മാ​റ്റി​യ​തി​നു പ​ക​രം പ​ത്തി​ര​ട്ടി കാ​റ്റാ​ടി​മ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ന്നെ വ​ച്ചു​പി​ടി​പ്പി​ക്ക​ണം. എ​ങ്കി​ലെ ഇ​തി​നു പ​രി​ഹാ​ര​മാ​കു​ക​യു​ള്ളു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണം. അ​തി​നു​വേ​ണ്ടി ന​ട​ത്തു​ന്ന എ​ല്ലാ സ​മ​ര​ങ്ങ​ൾ​ക്കും ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ റ​ഹ്മ​ദ് ഹാ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ. ​പ്ര​ദീപ്, ക​ണ്‍​വീ​ന​ർ ആ​രോ​മ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​സാ​ബു, ബി​ന്ദു ബൈ​ജു, യു.​എം. ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി ച്ചു.

ഉ​ദ്ഘാ​ട​ക​നാ​യ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി​യു​ടെ പ്ര​സം​ഗം അ​വ​സാ​നി​ച്ച​യു​ട​ൻ ഡി​വൈ​എ​സ്പി കെ.​ജി. ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ​മ​രാ​നു​കൂ​ലി​ക​ളെ അ​റ​സ്റ്റു​ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​മൂ​ഹി​കാ​ലം പാ​ലി​ക്കാ​തെ സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി​യ​ത്.

എ​ന്നാ​ൽ, സ​മ​രാ​നു​കൂ​ലി​ക​ൾ ഇ​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ഇ​തി​നി​ട​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​പി. നി​ജി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു. ർ​ന്ന് സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ചു സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.