മാർച്ചിലെ പരീക്ഷയ്ക്കിടെ അപകടം: ചന്ദന പരീക്ഷ എഴുതിയത് ആം​ബു​ല​ൻ​സി​ൽ ഇ​രു​ന്ന്
Wednesday, May 27, 2020 10:03 PM IST
പൂ​ച്ചാ​ക്ക​ൽ:​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥിനിക​ളി​ൽ ഒ​രാ​ൾ പ​രീ​ക്ഷ എ​ഴു​തി.​ മ​റ്റ് വി​ദ്യാ​ർ​ഥിനിക​ൾ ഇ​ന്നു പ​രീ​ക്ഷ എ​ഴു​തും.​ പ​രീ​ക്ഷ എ​ഴു​തി​യ​ത് ആം​ബു​ല​ൻ​സി​ൽ ഇ​രു​ന്ന്. ആ​ദ്യ പ​രീ​ക്ഷ എ​ഴു​തി മ​ട​ങ്ങു​മ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​റ് നാ​ലു പ്ല​സ്ടു വി​ദ്യാ​ർ​ഥിക​ളെ ഇ​ടി​ച്ചു പ​രി​ക്ക് ഏ​ൽ​പ്പി​ച്ച​ത്.​

പ​രി​ക്കി​ൽനി​ന്നും പൂ​ർ​ണമാ​യും മു​ക്ത​രാ​കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​ത്യേ​കം ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ കോ​ണ​ത്തേ​ഴു​ത്ത് ച​ന്ദ്ര​ബാ​ബു​വി​ന്‍റെ മ​ക​ൾ ച​ന്ദ​ന​യാ​ണ് ഇ​ന്ന​ലെ പ​രീ​ക്ഷ എ​ഴു​തി​യ​ത്.​ മ​റ്റ് വി​ദ്യാ​ർ​ഥിക​ൾ ഇ​ന്നു പ​രീ​ക്ഷ എ​ഴു​തും.​ രാ​വി​ലെ എ​ട്ടി​ന് ആം​ബു​ല​ൻ​സി​ൽ ശ്രീ​ക​ണ്ഠേ​ശ്വ​രം എ​ച്ച്എ​സ്എ​സി​ൻ എ​ത്തി​ച്ച ച​ന്ദ​ന​യെ ആ​രോ​ഗ്യ​വ​കു​പ്പ് തെ​ർ​മൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചു.​ ​കഴി​ഞ്ഞ മാ​ർ​ച്ച് പ​ത്തി​നാ​ണ് പ്ല​സ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന ച​ന്ദ​ന, അ​ർ​ച്ച​ന, സാ​ഗി, അ​ന​ഘ എ​ന്നി​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ​സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥിക​ൾ നീ​ണ്ട നാ​ള​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലേക്ക് മ​ട​ങ്ങിവ​ന്ന​ത്.​ അ​പ​ക​ട​ത്തെത്തുട​ർ​ന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ര​ണ്ടു പ​രീ​ക്ഷ ന​ഷ്ട​മാ​യി​രു​ന്നു.