ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്
Wednesday, May 27, 2020 10:03 PM IST
ആ​ല​പ്പു​ഴ: ലോ​ക്്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന ന​ല്ക​ണ​മെ​ന്ന് മൈ ​കൈ​ര​ളി ടൂ​ർ​ണ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ-​എം​കെ​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി മു​ത​ലു​ണ്ടാ​യി​രു​ന്ന ബു​ക്കിം​ഗു​ക​ൾ എ​ല്ലാം റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഫ്ളൈ​റ്റ്് ടി​ക്ക​റ്റ്, ട്രെ​യി​ൻ ടി​ക്ക​റ്റ്, ഹോ​ട്ട​ൽ​മു​റി​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്തെ​ങ്കി​ലും ഇ​വ പൂ​ർ​ണ​മാ​യും തി​രി​ച്ചു​കി​ട്ടി​യി​ട്ടി​ല്ല. മ​ലേ​ഷ്യ, സി​ങ്ക​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹോ​ട്ട​ൽ ബു​ക്കിം​ഗു​ക​ളു​ടെ​യും മ​റ്റു ടൂ​റു​ക​ളു​ടെ​യും പ​ണ​മാ​ണ് തി​രി​ച്ചു​കി​ട്ടാ​ത്ത​ത്. ഈ​ടി​ൻ​മേ​ൽ അ​ല്ലാ​ത്ത പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, മൊ​റ​ട്ടോ​റി​യം പ​ലി​ശ​ര​ഹി​ത​മാ​ക്കി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടു​ക, റി​സോ​ർ​ട്ട്, ഹോ​ട്ട​ൽ, ഹോം​സ്റ്റേ, ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യു​ടെ വൈ​ദ്യു​തി ബി​ല്ലു​ക​ൾ കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ലൈ​സ​ൻ​സു​ക​ൾ, ബി​ൽ​ഡിം​ഗ് ടാ​ക്സ് എ​ന്നി​വ പു​തു​ക്കു​ന്ന​തി​ന് ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൻ ഹ​നീ​ഫ്, സെ​ക്ര​ട്ട​റി എ​സ്. ദി​ലീ​പ്കു​മാ​ർ, കെ.​ആ​ർ ആ​ന​ന്ദ്, എ​സ്. പ്ര​ദീ​പ്, സു​ബോ​ദ് ജോ​ർ​ജ് കു​രു​വി​ള, എ.​എ​ക്സ്. അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.