കു​ട്ട​നാ​ട് റെ​സ്ക്യൂ ടീം ​എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ​രി​സ​രം മാ​ലി​ന്യമു​ക്ത​മാ​ക്കി
Tuesday, May 26, 2020 11:33 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​രം കു​ട്ട​നാ​ട് റെ​സ്ക്യു ടീം ​മാ​ലി​ന്യവി​മു​ക്ത​മാ​ക്കി. ഓ​ഫീ​സി​നു പി​റ​കു​വ​ശ​ത്തെ കാ​ട് വെ​ട്ടിത്തെ​ളി​ച്ചും പ​ന്പാ​ന​ദി​യി​ലെ പോ​ള നീ​ക്കം ചെ​യ്തു​മാ​ണ് മാ​നി​ന്യ വി​മു​ക്ത​മാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പി​റ​കു​വ​ശം മാ​സ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഏ​റി​യി​രു​ന്നു.

‌ ഓ​ഫീ​സി​നു പു​റ​കു​വ​ശ​ത്തെ എ​ട​ത്വ പ​ള്ളി​ത്തോ​ട് പോ​ള​യും പാ​യ​ലും എ​ക്ക​ലും പി​ടി​ച്ച് ഗ​താ​ഗ​ത​ം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കു​ട്ട​നാ​ട് റെ​സ്ക്യൂ ടീം ​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര, അ​നൂ​പ് എ​ട​ത്വ, ശ്യാം ​സു​ന്ദ​ർ, ജി​ജോ ജോ​ർ​ജ്, സ​ണ്ണി അ​നു​പ​മ, ജി​ബു​മോ​ൻ സേ​വ്യ​ർ, റ്റി​ബി​ൻ, എ​ബി​ൻ, ജി​ജോ സേ​വ്യ​ർ എ​ന്നി​വ​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.