മൂന്നാംഘട്ടത്തിൽ കോ​വി​ഡ് ബാ​ധി​ത​ർ 23
Tuesday, May 26, 2020 11:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23 ആ​യി ഉ​യ​ർ​ന്നു. ഒ​രാ​ൾ അ​ബു​ദാ​ബി​യി​ൽ നി​ന്നും മ​റ്റു ര​ണ്ടു​പേ​ർ മും​ബൈ​യി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇതിനിടെ ചികിത്സയിലായിരു ന്ന ഗർഭിണിയുടെ ഫലം നെഗറ്റീ വുമായിട്ടുണ്ട്. 17ന് ​അ​ബു​ദാ​ബി-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ എ​ത്തി​യ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ. ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​യി​രു​ന്നു.
22ന് ​മും​ബൈ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്ത് ട്രെ​യി​നി​ൽ എ​ത്തി​യ​വ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റു​ര​ണ്ടു​പേ​ർ. ഇ​തി​ൽ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക്സ്വ​ദേ​ശി​യാ​യ യു​വാ​വും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ദ്ദേ​ഹം ജി​ല്ല​യി​ൽ എ​ത്തി​യ​ശേ​ഷം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​ക​ഴി​യി​ലെ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ൾ. മും​ബൈ​യി​ൽ നി​ന്നും എ​ത്തി​യ ശേ​ഷം ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.
വൈ​റ​സ് ബാ​ധി​ത​രി​ൽ ഒ​രാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ 40 ഓളം പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ പു​തു​താ​യി എ​ട്ടു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ നാ​ലു​പേ​രെ ഒ​ഴി​വാ​ക്കി. 473 പേ​ർ​ക്ക് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 4542 പേ​ർ ജി​ല്ല​യി​ൽ ആ​കെ ക്വാ​റ​ന്‍റൈനി​ലു​ണ്ട്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 35 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ് ആ​ണ്.​ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 62 സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെടെ 126 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം അ​റി​യാ​നു​ണ്ട്.
16 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​ത്. 413 പേ​ർ ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി. വി​ദേ​ശ​ത്തുനി​ന്നും വ​ന്ന ആ​റു​പേ​രെ അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍ററി​ൽ ഇ​ന്ന​ലെ വെ​ളു​പ്പി​നെ അ​ഞ്ചോ​ടെ പ്ര​വേ​ശി​പ്പി​ച്ചു.
മെ​ൽ​ബ​ണ്‍ കൊ​ച്ചി ഫ്ളൈ​റ്റി​ൽ പു​ല​ർ​ച്ച​യോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങി​യ​വ​രെ​യാ​ണ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്നു പു​രു​ഷന്മാ​രും മൂ​ന്നു സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽനി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ത്തി​യ ട്രെ​യി​നി​ൽ എ​റ​ണാ​കു​ളം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ ജി​ല്ല​ക്കാ​രാ​യ 75 പേ​രെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ചു. 74 പേ​രെ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഒ​രാ​ളെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി​യി​ൽനി​ന്ന് എ​ത്തി​യ ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ 17 പേ​രെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​യം​കു​ള​ത്ത് എ​ത്തി​ച്ചു.
16 പേ​രെ വീ​ടു​ക​ളി​ലും ഒ​രാ​ളെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈനി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ നി​ന്നു​ള്ള 173 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രു​വ​ല്ല​യി​ൽ​നി​ന്ന് ജാ​ർ​ഖ​ണ്ഡി​ലേ​ക്കു ട്രെ​യി​നി​ൽ തി​രി​ച്ച​യ​ച്ചു. ഇ​വ​രെ ആ​റു കെഎസ് ആ​ർ​ടി​സി ബ​സു​ക​ളി​ലാണ് തി​രു​വ​ല്ല​യി​ലേ​ക്ക് അ​യ​ച്ച​ത്.