മത്സ്യപ്പാടങ്ങളിൽ സം​ഘ​ടി​ത മ​ത്സ്യ​ക്കൊ​ള്ള ന​ട​ത്തു​ന്ന​താ​യി പ​രാ​തി
Saturday, May 23, 2020 10:36 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​പ്പാ​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​റ​വി​ൽ സം​ഘ​ടി​ത മ​ത്സ്യ​ക്കൊ​ള്ള ന​ട​ക്കു​ന്ന​താ​യി കേ​ര​ളാ അ​ക്വ​ഫാ​ർ​മ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പാ​ട​ങ്ങ​ളൊ​രു​ക്കി വ​ള​ർ​ത്തി​യ മ​ത്സ്യ​ങ്ങ​ളെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കൊ​ള്ള​യ​ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം തു​റ​വൂ​ർ വ​ള​മം​ഗ​ല​ത്ത് അം​ഗ​പ​രി​മി​ത​നാ​യ മൈ​ക്കി​ളി​ന്‍റെ ഏ​ഴേ​ക്ക​ർ പാ​ട​ത്തു നി​ന്ന് 12 ല​ക്ഷ​ത്തി​ന്‍റെ മ​ത്സ്യം പ​ര​സ്യ​മാ​യി വ​ൻ​സം​ഘം ത​ട്ടി​യെ​ടു​ത്തു. പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ മു​ത​ൽ മു​ട​ക്കി​യാ​ണ് അം​ഗീ​കൃ​ത ലൈ​സ​ൻ​സോ​ടെ കൃ​ഷി ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തു മ​ത്സ്യ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് വ​ൻ സം​ഘ​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തി കൊ​ള്ള ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണി​തി​നു പി​ന്നി​ൽ. ഇ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ബെ​ന്നി​ജോ​ണ്‍, ഖ​ജാ​ൻ​ജി വി.​എ​സ്.​സാ​ൽ​വി​ൻ, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.