സ​ർ​ക്ക​സ് ക​ലാ​കാ​രന്മാ​ർ​ക്ക് സ​ഹാ​യഹ​സ്ത​വു​മാ​യി ചേ​ത​ന
Saturday, May 23, 2020 10:33 PM IST
കാ​യം​കു​ളം: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഭു​രി​ത​ത്തി​ല​ക​പ്പെ​ട്ട സ​ർ​ക്ക​സ് ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ചേ​ത​ന. കാ​യം​കു​ളം ഗോ​കു​ലം ഗ്രൗ​ണ്ടി​ൽ സ​ർ​ക്ക​സ് ക​ളി​ക്കാ​ൻ ര​ണ്ടു​മാ​സം മു​ന്പെ​ത്തി കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ മൂ​ലം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ കൂ​ടാ​ര​ത്തി​ൽ ത​ന്നെ ദു​രി​തം പേ​റി ക​ഴി​ഞ്ഞ ക​ലാ​കാ​രന്മാ​ർ​ക്കാ​ണ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ചേ​ത​ന​ ഒ​രാ​ഴ്ച​ത്തേ​ക്കാ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും, ബെ​ഡ്ഷീ​റ്റ്, കൊ​തു​കു​തി​രി തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കി സ​ഹാ​യ ഹ​സ്തം നീ​ട്ടി​യ​ത് .

ക​ഴി​ഞ്ഞ​ദി​വ​സം വേ​ന​ൽ മ​ഴ കൂ​ടി ശ​ക്ത​മാ​യ​തോ​ടെ സ​ർ​ക്ക​സ് ക​ലാ​കാ​ര·ാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് ചേ​ത​ന സ​ഹാ​യ ക​ര​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ സ​ർ​ക്ക​സ് ക​ലാ​കാ​രന്മാ​ർ താ​മ​സി​ക്കു​ന്ന കൂ​ടാ​ര​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും, നേ​പ്പാ​ൾ, ടാ​ൻ​സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യ 78 ക​ലാ​കാ​രന്മാ​രാ​ണ് ലോ​ക്ക് ഡൗ​ണ്‍ മൂ​ലം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ കൂ​ടാ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്.

ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ സാ​ധ​ന​ങ്ങ​ൾ സ​ർ​ക്ക​സ് ക​ലാ​കാ​രന്മാ​ർ​ക്ക് കൈ​മാ​റി. ചേ​ത​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രു​തൂ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ബാ​ദാ​സ്, സി​സ്റ്റ​ർ സി​ൽ​വി​യ, ചേ​ത​ന പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ഷി​ൻ പൈ​നും​മൂ​ട്, റെ​ജി, അ​ജി, റോ​ബി, എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.