കോ​വി​ഡി​നെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി മെ​ഡി​. കോ​ള​ജ്
Friday, May 22, 2020 10:17 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ്-19 സ്പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. ഇതിന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ർ​ഡ് പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ക​ട​പ്പു​റ​ത്തെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലു​മാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ഇ​വി​ടെനി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കും. പ​ഴ​യ​കെ​ട്ടി​ട​ത്തി​ലെ ഫാ​ർ​മ​സി സ്റ്റോ​റാ​യി പ്ര​വ​ർ​ത്തി​ച്ച മു​റി​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ അ​ത്യാ​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക.

ഇ​വി​ടെ 15 ഓ​ളം കി​ട​ക്ക​ക​ളു​ണ്ടാ​കും. ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​മാ​ണ് സ്ത്രീ​ക​ളു​ടെ അ​ത്യാ​ഹി​തം. ഇ​വി​ടെ 35 ഓ​ളം കി​ട​ക്ക​ക​ളു​ണ്ടാ​കും. അ​തു​പോ​ലെ ത​ന്നെ ഓ​ർ​ത്തോ വി​ഭാ​ഗ​വും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റും.

കോ​വി​ഡ് 19 രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ഐ ​വ​ണ്‍, ഐ ​ടു, എ ​ബ്ലോ​ക്കു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ര​ണ്ട് ഐ​സി​യു യൂ​ണി​റ്റു​ക​ളും കൊ​റോ​ണ ബാ​ധി​ത​ർ​ക്കാ​യി സ​ജ്ജീ​ക​രി​ക്കും.