പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 10:16 PM IST
ആ​ല​പ്പു​ഴ: അ​സം​ഘി​ടി​ത ക്ഷേ​മ ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തും, ചെ​യ്യാ​ത്ത​തു​മാ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 10,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ക, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ തൊ​ഴി​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ഓ​ട്ടോ​റി​ക്ഷ., മ​ത്സ്യ​മേ​ഖ​ല, നി​ർ​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​സം​ഘി​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.