സാ​ജ​നെ ര​ക്ഷി​ക്കാ​ൻ സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ട് ക​ണ്ണീ​രൊ​പ്പി​യ​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ളു​ടെ
Thursday, May 21, 2020 10:19 PM IST
എ​ട​ത്വ: ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ളു​ടേ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സാ​ജ​ൻ ര​ക്ഷാ സ​മി​തി​യി​ലൂ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച​ത് മൂ​ന്നു പേ​ർ​ക്ക്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് കോ​ട​ന്പ​നാ​ടി പ​ത്തിശേ​രി​ൽ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ മ​ക​ൻ സാ​ജ​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ 2016 ജ​നു​വ​രി​യി​ൽ സ്വ​രൂ​പി​ച്ച 11 ല​ക്ഷ​ രൂ​പ​കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ച​ത്. 11,27, 460 രൂ​പ​യാ​ണ് അ​ന്ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ടു​മ​ണി​ക്കൂ​ർ കൊ​ണ്ട് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

കാ​ൻ​സ​ർബാ​ധ മൂ​ലം വ​ല​തു​കാ​ൽ മു​റി​ച്ചുമാ​റ്റു​ക​യും മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട സാ​ജ​ന്‍റെ ചി​കി​ത്സാ​ർ​ഥം എ​ട്ട് ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ആ​വ​ശ്യം.

സാ​ജ​ന്‍റെ ബ്ല​ഡി​ന്‍റെ കൗ​ണ്ട് കു​റ​വാ​യ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് സാ​ജ​ന്‍റെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി 2017 മാ​ർ​ച്ചി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ ന​ൽ​കി. തു​ട​ർ​ന്നും ഓ​പ്പ​റേ​ഷ​നുവേ​ണ്ടി കാ​ത്തി​രു​ന്നെ​ങ്കി​ൽ കൗ​ണ്ട് കൂ​ടാ​ഞ്ഞ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ക്കാ​തെ പോ​യി.

തു​ട​ർ​ന്ന് കു​ന്തി​രി​ക്ക​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ൽ ജി​ബി​ൻ കെ. ​ഐ​സ​ക്ക് (29) എ​ന്ന യു​വാ​വി​ന് കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ടി സാ​ജ​ന്‍റെ അ​നു​മ​തി​യോ​ടെ അ​ഞ്ചു​ല​ക്ഷ​വും ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ഏ​ഴ​ര​യി​ൽ എ​ബി യോ​ഹ​ന്നാ​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 3,50,000 രൂ​പ​യും സാ​ജ​ന്‍റെ അ​നു​മ​തി​യോ​ടെ ന​ൽ​കി.

പി​രി​വി​ന്‍റെ സം​ഘാ​ട​ന​ത്തി​നും പ​ര​സ്യ​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വാ​യ 40,000 രൂ​പ​യും ക​ഴി​ച്ച് ബാക്കി 1,52,986.90 രൂ​പ​ സാ​ജ​ന് കൈ​മാ​റാ​നാ​ണ് ഇ​പ്പോ​ൾ സാ​ജ​ൻ ര​ക്ഷാ​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ സു​മ​ന​സു​ക​ൾ​ക്കും പ്ര​ത്യാ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ക്ഷാ​സ​മി​തി ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജെ.​റ്റി. റാം​സെ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രിയ അ​രു​ണ്‍, അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.