ഹരിതസമൃദ്ധി പദ്ധതിക്കു തുടക്കമായി
Wednesday, May 20, 2020 10:11 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ്-19 സൃ​ഷ്ടി​ക്കു​ന്ന സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യും ഭ​​ക്ഷ്യ​​ക്ഷാ​​മ​​വും പ​​രി​​ഹ​​രി​​ക്കാ​ൻ ചാ​​സ് ന​​ട​​പ്പാ​​ക്കു​​ന്ന ’ഹ​​രി​​ത​​സ​​മൃ​​ദ്ധി’ പ​​ദ്ധ​​തി​ക്ക് അ​​തി​​രൂ​​പ​​താ​​ദി​​ന​​ത്തി​​ൽ തു​​ട​​ക്ക​​മാ​​യി. പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കു​​റു​​ന്പ​​നാ​​ടം സ​​മൃ​​ദ്ധ​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത​​യു​​ടെ കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ലെ 160 ഗ്രാ​​മ​​ത​​ല യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം സ്വാ​​ശ്ര​​യ​​സം​​ഘ​​ങ്ങ​​ളും ഇ​​രു​​നൂ​​റ് ജോ​​യി​​ന്‍റ് ല​​യ​​ബി​​ലി​​റ്റി ഗ്രൂ​​പ്പു​​ക​​ളും ​പ​​ദ്ധ​​തി​​യി​​ൽ ക​​ണ്ണി​​ചേ​​രു​​ന്ന​​ത്.

എ​​ല്ലാ വീ​​ടു​​ക​​ളി​​ലും മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ ഉ​​പാ​​ധി​​ക​​ളാ​​യ പൈ​​പ്പ് ക​​ന്പോ​​സ്റ്റ്, ബ​​യോ​​ഗ്യാ​​സ് പ്ലാ​​ന്‍റ്, മു​​ച്ച​​ട്ടി, റിം​​ഗ് ക​​ന്പോ​​സ്റ്റ് എ​​ന്നി​​വ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ വി​​ത​​ര​​ണം ന​​ട​​ത്തും. അ​​ടു​​ക്ക​​ള തോ​​ട്ട​​ങ്ങ​​ൾ, ത​​രി​​ശു​​ഭൂ​​മി​​യി​​ൽ കൃ​​ഷി എ​​ന്നി​​വ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കും. ആ​​ട്, കോ​​ഴി, താ​​റാ​​വ്, മ​​ത്സ്യം, ക​​ന്നു​​കാ​​ലി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ശാ​​സ്ത്രീ​​യ​​മാ​​യി വ​​ള​​ർ​​ത്താ​​നു​​ള്ള പ​​രി​​ശീ​​ല​​ന​​വും സാ​​ങ്കേ​​തി​​ക-​​സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​വും ല​​ഭ്യ​​മാ​​ക്കു​​ന്ന ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണു ഹ​​രി​​ത​ സ​​മൃ​​ദ്ധി​​യി​​ലു​ള്ള​ത്. പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്ന വ്യ​​ക്തി​​ക​​ൾ​​ക്കും സം​​ഘ​​ങ്ങ​​ൾ​​ക്കും ചാ​​സ് ക്രെ​​ഡി​​റ്റ് യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു സ​​ബ്സി​​ഡി നി​​ര​​ക്കി​​ലും പ​​ലി​​ശ​​ര​​ഹി​​ത​​മാ​​യും വാ​​യ്പ ല​​ഭ്യ​​മാ​ക്കും. ക​​ർ​​ഷ​​ക​​രു​​ടെ ജോ​​യ​​ന്‍റ് ല​​യ​​ബി​​ലി​​റ്റി ഗ്രൂ​​പ്പു​​ക​​ൾ രൂ​​പീ​​ക​​രി​​ച്ച് ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു കാ​​ർ​​ഷി​​ക വാ​​യ്പ​​യും സം​​ഘ​​ങ്ങ​​ൾ​​ക്കു വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ലി​​ശ കു​​റ​​വു​​ള്ള മൈ​​ക്രോ ക്രെ​​ഡി​​റ്റ് വാ​​യ്പ​​യും ല​​ഭ്യ​​മാ​​ക്കും.

പ​​ദ്ധ​​തി​​യി​​ൽ ഉ​​ദ്പ്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ പ്രാ​​ദേ​​ശി​​ക യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ണ്‍​ഡേ മാ​​ർ​​ക്ക​​റ്റ്, നാ​​ട്ടു​​ച​​ന്ത സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലൂ​​ടെ വി​​പ​​ണ​​നം ചെ​​യ്യാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ ജോ​​ബി മാ​​ത്യു, മേ​​ഖ​​ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ, സി​​ജി ബി​​ജു​​മോ​​ൻ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.