ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു
Saturday, April 4, 2020 10:20 PM IST
തു​​റ​​വൂ​​ർ: ക്വ​​ട്ടേ​​ഷ​​ൻ സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു യു​​വാ​​ക്ക​​ൾ​​ക്കു വെ​​ട്ടേ​​റ്റു. തു​​റ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ വ​​ള​​മം​​ഗ​​ലം കൈ​​പ്പ​​വേ​​ലി കോ​​ള​​നി​​യി​​ൽ കു​​ഞ്ഞു​​മോ​​ന്‍റെ മ​​ക​​ൻ വി​​മ​​ൽ (25), ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ ഷി​​ബി (35) എ​​ന്നി​​വ​​ർ​​ക്കാ​​ണ് വെ​​ട്ടേ​​റ്റ​​ത്. ഇ​​വ​​രെ തു​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ​ശേ​​ഷം വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വെ​​ട്ടേ​​റ്റ​​വ​​ർ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ വ​​ള​​മം​​ഗ​​ല​​ത്ത് കാ​​യ​​ലി​​ന്‍റെ വ​​ശ​​ത്ത് ഇ​​രി​​ക്കു​​ന്പോ​​ൾ​വ​​ച്ചാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. വെ​​ട്ടി​​യ​ശേ​​ഷം അ​​ക്ര​​മി​​സം​​ഘം ര​​ക്ഷ​​പ്പെ​​ട്ടു. കു​​ത്തി​​യ​​തോ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.