സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങി​ന​ൽ​കി മ​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് സൂ​ര്യാ​ഘാ​ത​ം
Friday, April 3, 2020 10:12 PM IST
അ​ന്പ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണി​ൽ വീ​ടു​വി​ട്ടി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങി ന​ൽ​കി മ​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മെ​ന്പ​ർ പ​റ​വൂ​ർ കോ​ത​കു​ള​ങ്ങ​ര വീ​ട്ടി​ൽ സ​ജി​ത സ​തീ​ഷി​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കോ​വി​ഡ് 19ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽനി​ന്നും പു​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കും റേ​ഷ​ൻ വാ​ങ്ങി ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ക​ഴു​ത്തി​ൽ പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.