ലോക്ക് ഡൗൺ: സുമനസുകളുടെ സഹായം നിലച്ച് ശാ​ന്തി​ഭ​വ​ൻ
Thursday, April 2, 2020 10:13 PM IST
അ​മ്പ​ല​പ്പു​ഴ: ലോക്ക് ഡൗൺ മൂ​ലം പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മ​ന്ദ​ഗ​തി​യി​ലാ​യി. ശാ​ന്തി ഭ​വ​ൻ മ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യി​രു​ന്ന സു​മ​ന​സു​ക​ൾ​ക്കു ശാ​ന്തിഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​വി​ടു​ത്തെ വ​രു​മാ​നം നി​ല​ച്ചു. ഇ​പ്പോ​ള്‍ നി​ത്യ​വൃ​ത്തി​ക്കു പോ​ലും വ​ക​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ശാ​ന്തി​ഭ​വ​ൻ അ​ധി​കൃ​ത​ർ.
ശാ​ന്തി​ഭ​വ​നി​ല്‍ 160 ഓ​ളം അ​ന്തേ​വാ​സി​ക​ളാണുള്ള​ത്. ഇ​വ​ർ​ക്കു മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും കെ​ട്ടി​ട​ത്തി​ന്‍റെ വൈ​ദ്യു​തചാ​ര്‍​ജും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും​ഉ​ള്‍​പ്പെ​ടെ ഒ​രു ദി​വ​സം 30,000 രൂപ​യോ​ളം ചെ​ല​വുവ​രും. ഈ ​പ​ണം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് രോ​ഗ പ്ര​തി​സ​ന്ധി​യും ശാ​ന്തി ഭ​വ​നെ ബാ​ധി​ച്ച​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​വ​രെ ഏ​റെ വി​ഷ​മി​ക്കു​ക​യാ​ണെ​ന്നു ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​ഞ്ഞു. എ​ന്നാ​ല്‍ മ​ന​സി​ൽ ക​രു​ണ​യു​ള്ള​വ​ർ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ശാ​ന്തി ഭ​വ​നു​ള്ള​ത്.
അ​രി, പ​ച്ച​ക്ക​റി, പാ​ല്‍, തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ത​ന്നു സ​ഹാ​യി​ക്കാ​ൻ മ​ന​സു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ധി​കാ​രി​ക​ളു​ടെ സ​മ്മ​ത​പ​ത്ര​വു​മാ​യി​വ​ന്നു ശാ​ന്തി​ഭ​വ​ൻ​പ്ര​വ​ർ​ത്ത​ക​ർ കൈ​പ്പ​റ്റു​ന്ന​താ​യി​രി​ക്കു​മെ​ന്നും ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍ അ​റി​യി​ച്ചു. ഫോ​ണ്‍ : 9447403035, 0477- 2287322.