വ്യാ​ജ വി​ദേ​ശമ​ദ്യ നി​ർ​മാ​ണം: മു​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Wednesday, April 1, 2020 10:30 PM IST
കാ​യം​കു​ളം: വ്യാ​ജ വി​ദേ​ശ മ​ദ്യ​നി​ർ​മാ​ണ ശാ​ല​യി​ൽ എ​ക്സൈ​സ് സ്പെ​ഷൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​ൽ 500 ലി​റ്റ​ർ വ്യാ​ജ മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സ​ർ​വീ​സി​ൽനി​ന്നും മു​മ്പ് പു​റ​ത്താ​ക്കി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്തു.

കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്ക് മ​ര​ങ്ങാ​ട്ട് വ​ട​ക്ക​തി​ൽ ഹാ​രി​ ജോ​ൺ (കി​ഷോ​ർ -51) ആ​ണ് പി​ടി​യി​ലാ​യ​ത് ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു വ്യാ​ജ മ​ദ്യ നി​ർ​മാ​ണ ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ കൊ​ല്ല​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ൽ 28 കു​പ്പി വ്യാ​ജ വി​ദേ​ശ​മ​ദ്യ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി രാ​ഹു​ൽ എ​ന്ന ആ​ൾ പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​ജ മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത് . ഇ​ന്ന​ലെ രാ​വി​ലെ എ​ക്സൈ​സ് സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

വ്യാ​ജ മ​ദ്യ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന് ലേ​ബ​ലു​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ എ​ക്സൈ​സ് സം​ഘം കണ്ടെടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​മാ​ണ് ഇ​വ എ​ത്തി​ച്ചി​രു​ന്ന​ത​തെ​ന്നും . പാ​ലക്കാ​ടുനി​ന്നാ​ണ് വ്യാ​ജ മ​ദ്യം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പി​രി​റ്റ് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. ഒ​രു ലി​റ്റ​ർ മ​ദ്യം 1500 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് കൊ​ല്ലം എ​ക്‌​സൈ​സ് സ്പെ​ഷ്ൽ ബ്രാ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഐ. ​നൗ​ഷാ​ദ് പ​റ​ഞ്ഞു.