വി​ശ്വാ​സപ​രി​ശീ​ല​നം ഓ​ൺ​ലൈ​നി​ൽ; സ​ന്ദേ​ശ​നി​ല​യം പ​ദ്ധ​തി​ക്കു തു​ട​ക്കം
Tuesday, March 31, 2020 10:01 PM IST
കോ​ട്ട​യം: കോ​വി​ഡ് -19 ന്‍റെ സമൂ ഹവ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണി​ൽ വീ​ർ​പ്പു​മു​ട്ടി​ക്ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​ത​്മീ​യ​വു​മാ​യ ശക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യം, കു​ട്ടി​ക​ൾ​ക്കു വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ടു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വി​ശ്വാ​സ​പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട കി​ളി​ക​ളെ​പ്പോ​ലെ മു​ഴു​വ​ൻ സ​മ​യ​വും വീ​ട്ടി​ലി​രു​ന്നു ബോ​റ​ടി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഈ​ശോ​യി​ൽ വ​ള​രാ​നും ബൈ​ബി​ൾ പ​ഠി​ക്കു​വാ​നും സ​ഭ​യെ അ​റി​യു​വാ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ഉൗ​ഷ്മ​ള​മാ​ക്കാ​നും ഉ​ത​കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് Break the Boredom എ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി അ​റി​യി​ച്ചു.​
പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​തി​രൂ​പ​ത വെ​ബ്സൈ​റ്റി​ലും (archdiocesechanganache rry.org) സ​ന്ദേ​ശ​നി​ല​യം വെ​ബ്സൈ​റ്റി​ലും (sandesanilayam.org) ല​ഭി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യയി​ലൂ​ടെ ന​ല്ക​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗാ​ർ​ഹി​ക​സ​ഭ​യാ​യ കു​ടും​ബ​ത്തി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട​ണം. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​ത​ല​ത്തി​ൽ വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​സ്റ്റേ​ഴ്സും ബ്ര​ദേ​ഴ്സും വി​ശ്വാ​സ​പ​രി​ശീ​ല​ക​രും ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ ടീ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കൊ​റോ​ണ വാ​ർ​ത്ത​ക​ള​ട​ങ്ങി​യ പ​ത്രം, കൊ​റോ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ആ​ൽ​ബം, കൊ​റോ​ണ വൈ​റ​സി​ന്‍റെ മോ​ഡ​ൽ എ​ന്നി​വ നി​ർ​മി​ക്കു​ക​യും രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യും രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​തു വ​ഴി കു​ട്ടി​ക​ളെ സാ​മൂ​ഹ്യ അ​വ​ബോ​ധ​ത്തി​ലും വി​ശ്വാ​സ​ത്തി​ലും വ​ള​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി അ​റി​യി​ച്ചു.