പ്ര​വാ​സി​ക്കെ​തി​രേ കേ​സ് എ​ടു​ത്തു
Monday, March 30, 2020 10:00 PM IST
എ​ട​ത്വ: സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു പു​റ​ത്തു​ചാ​ടി​യ പ്ര​വാ​സി​ക്കെ​തി​രെ എ​ട​ത്വ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ത​ല​വ​ടി നീ​രേ​റ്റു​പു​റം സ്വ​ദേ​ശി പ്ര​വാ​സി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 18ന് ​ഒ​മാ​നി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.