അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വ​ഷ​ണം
Monday, March 30, 2020 10:00 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും എ​ട​ത്വ പോ​ലീ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്ക​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി. ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ണോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ഓ​ളം താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ 162 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ന്വ​ഷ​ണ ചു​മ​ത​ല​യു​ള്ള എ​ട​ത്വ സി​ഐ ദ്വി​ജേ​ഷും, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സ്ക്, സാ​നി​ട്ടൈ​സർ വി​ത​ര​ണ​വും, പ​നി​പ​രി​ശോ​ധ​ന​യും ന​ട​ത്തു​മെ​ന്ന് ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​നും പ​റ​ഞ്ഞു.