വ​ണ്ടാ​ന​ത്തും കു​ടി​വെ​ള്ള​മി​ല്ല
Monday, March 30, 2020 9:58 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം സ്വ​ദേ​ശി​ക​ൾ​ക്ക് കു​ടി​വെ​ള​ളം ല​ഭി​ക്കു​ന്നി​ല്ല, ന​ട​പ​ടി കൈ​ക്കൊ​ള്ളാ​തെ അ​ധി​കൃ​ത​ർ. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ എ​സ്എ​ൻ ക​വ​ലയ്​ക്കു സ​മീ​പ​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ​ക്കാ​ണ് മൂ​ന്നാ​ഴ്ച​യാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യി​ട്ട്. നീ​ർ​ക്കു​ന്നം പ​ന്പ്ഹൗ​സി​ൽ നി​ന്നാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വെ​ള്ളം ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൈ​പ്പ് ലൈ​ൻ ത​ക​ഴി​യി​ൽ പൊ​ട്ടി​യ​തോ​ടെ​യാ​ണ് വെ​ള്ളം തീ​രെ കി​ട്ടാ​താ​യ​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മു​ത​ൽ പ​ന്പ് ഓ​പ്പ​റേ​റ്റ​ർ വ​രെ​യു​ള്ള​വ​രെ നി​ര​വ​ധി ത​വ​ണ വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും നാ​ളി​തു​വ​രെ കൈ​ക്കൊ​ണ്ടി​ല്ലെന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ബ്രേ​ക് ദി ​ചെ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ന്ത​രം കൈ​ക​ഴു​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ള്ള​പ്പോ​ഴും ദാ​ഹ​മ​ക​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം പോ​ലും കി​ട്ടു​ന്നി​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ടി​യ​ന്തര​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യി​ല്ല​ങ്കി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധ​മു​ൾ​പ്പെടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.