അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, March 29, 2020 10:12 PM IST
ചേ​ര്‍​ത്ത​ല: വ്യാ​പാ​രസ്ഥാ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ട​കകെ​ട്ടി​ട​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു മൂ​ന്നു​മാ​സ​ത്തെ വാ​ട​ക ഇ​ള​വു ചെ​യ്യു​ക, വ്യാ​പാ​രി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി യൂ​ണി​റ്റ് മു​ഖാ​ന്തി​രം വി​ത​ര​ണം ചെ​യ്യു​ക, ഷോ​പ്പ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക്ഷേ​മ​നി​ധി​യി​ല്‍ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തു​ക, ക​ട​ക​ള്‍ അ​ട​ച്ച​തു​മൂ​ലം ന​ഷ്‌​ടം സം​ഭ​വി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക, നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ന് പാ​സ് വി​ത​ര​ണം ചെ​യ്യു​ക, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു പോ​ലി​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കൂ​മ്പ​യി​ൽ, ട്ര​ഷ​റ​ർ ഹാ​പ്പി പി. ​അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.