ഫീ​ഡ് കി​ട്ടാ​നി​ല്ല, പൗ​ൾ​ട്രി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ : ഫീ​ഡ് കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ പൗ​ൾ​ട്രി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പൗ​ൾ​ട്രി ഫീ​ഡി​നാ​യി ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​മാ​ണെന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി. പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലെ പൗ​ൾ​ട്രി ക​ർ​ഷ​ക​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ അ​ട​ച്ച​തി​നാ​ലും ഇ​ത​ര സം​സ്ഥാ​ന ലോ​റി​ക​ൾ ലോ​ഡെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തും ഈ ​മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി.
ഇ​ത് സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ൽ​കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് കൃ​ത്യ​മാ​യി സാ​ധ​നം എ​ത്തി​ക്കാൻ ​ത​ട​സ​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് താ​ജു​ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​റും, ട്ര​ഷ​റ​ർ ആ​ർ. ര​വീ​ന്ദ്ര​നും അ​റി​യി​ച്ചു.