ഹോം ​ഡെ​ലി​വ​റി​യു​മാ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ കാ​ല​ത്ത് വീ​ടു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം സ​ജ്ജ​മാ​ക്കി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യം അ​റി​യി​ക്കാം.

സാ​ധ​ന​ങ്ങ​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ അ​താ​തു ദി​വ​സ​ങ്ങ​ളി​ലോ തൊ​ട്ട​ടു​ത്ത ദി​വ​സ​മോ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ല്കും. ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​തേ വി​ല​യ്ക്കാ​ണ് ഹോം ​ഡെ​ലി​വ​റി സ​ന്പ്ര​ദാ​യ​ത്തി​ലും സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക. ന​ന്പ​റു​ക​ൾ: 9447273001, 9961616194,9633225541, 9496020840, 8848135765.