സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത്തു​വി​ത​ര​ണം
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ലോ​ക്ക്ഡൗ​ണ്‍ പ്ര​മാ​ണി​ച്ചു വീ​ടി​നു പു​റ​ത്തേ​ക്കിറ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങാ​നാ​യി പാ​ൽ, പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക​രാ​യ ഫാ​മി​ലും വി​പ​ണ​ന കേ​ന്ദ്ര​മാ​യ മി​ൽ​ക്ക് പോ​ട്ടും ചേ​ർ​ന്നു പ​ച്ച​ക്ക​റി വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ല്കും. പാ​വ​ൽ, പ​ട​വ​ലം, ചീ​ര, ക​ക്ക​രി, കു​റ്റി​പ്പ​യ​ർ, വെ​ണ്ട, പീ​ച്ചി​ൽ, മു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യു​ടെ മി​ക​ച്ച വി​ത്തു​ക​ളാ​ണ് ന​ല്കു​ന്ന​ത്. ലി​റ്റി​ൽ ന​ഴ്സ​റി പി.​സി. വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണി​ത്.

വി​ത്തു പാ​ക്ക​റ്റ് ആ​വ​ശ്യ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ പേ​ര് 91 85478 81446 എ​ന്ന ന​ന്പ​രി​ൽ വാ​ട്സ്ആ​പ് ചെ​യ്തു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ട്ട​ണ​പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും അ​വ​സ​രം. ല​ഭ്യ​ത​യ​നു​സ​രി​ച്ച് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 14 വ​രെ വി​ത​ര​ണം ചെ​യ്യും. വി​ത്ത് പാ​യ്ക്ക​റ്റ് ന​ല്കു​ന്ന ദി​വ​സം അ​വ​ര​വ​രെ നേ​രി​ട്ട് അ​റി​യി​ക്കും. ഹോം ​ഡെ​ലി​വ​റി എ​ടു​ക്കു​ന്ന​വ​ർ​ക്കും ല​ഭ്യ​മാ​ണ്.