കോവിഡ് -19: ജി​ല്ല​യി​ൽ 5620 പേ​ർ നിരീക്‌ഷണത്തിൽ
Friday, March 27, 2020 10:25 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5620പേ​ർ. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ആ​റു​പേ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ നാ​ലു​പേ​രെ ഒ​ഴി​വാ​ക്കി. മൊ​ത്തം 20 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്.
11പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു​പേ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും നാ​ലു പേ​ർ ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലു​മാ​ണ്. 99പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി 17 സാ​മ്പി​ളു​ക​ൾ അ​യ​ച്ചു. 12 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 30 എ​ണ്ണ​ത്തി‌​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. 175പേ​ർ ഇ​ന്ന​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ചു. 41241 വീ​ടു​ക​ൾ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.