ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്തഭടൻ മരിച്ചു
Thursday, March 26, 2020 9:29 PM IST
ഹ​രി​പ്പാ​ട്: ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വി​മു​ക്ത ഭ​ട​ൻ മ​രി​ച്ചു. താ​മ​ല്ലാ​ക്ക​ൽ പു​ത്ത​ൻ​ത​റ​യി​ൽ (അ​ശ്വ​തി) ജ​നാ​ർ​ദ​ന​ന്‍റെ മ​ക​ൻ മോ​ഹ​ന​ൻ ( 62 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​റോ​ഡി​ൽ നി​ന്നു ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റി​യ മോ​ഹ​ന​ന്‍റെ സ്കൂ​ട്ട​റി​ൽ കൊ​ല്ല​ത്തു നി​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് ഇ​ടി​ച്ച​ത്. ഉ​ട​ൻ ത​ന്നെപരിക്കേറ്റ മോ​ഹ​നനെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആം​ബു​ല​ൻ​സി​ൽ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചിരുന്നു. ഭാ​ര്യ: മ​ണി​യ​മ്മ. മ​ക്ക​ൾ: മോ​നി​ഷ(​സൗ​ദി), മോ​ഹി​ത. മ​രു​മ​ക്ക​ൾ: വി​ഷ്ണു(​സൗ​ദി), രാ​ഹു​ൽ(​കു​വൈ​റ്റ് ).