ലോ​ക്ക് ആ​ക്കി​യി​ട്ടും ഭൂ​രി​ഭാ​ഗ​വും റോ​ഡി​ൽ
Wednesday, March 25, 2020 10:09 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 144 പ്ര​ഖ്യാ​പി​ച്ചി​ട്ടും പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ളി​ൽ രാ​വി​ലെ പ​ല​രും പു​റ​ത്തു ത​ന്നെ. ദേ​ശീ​യ പാ​ത​യി​ലും സം​സ്ഥാ​ന പാ​ത​ക​ളി​ലും ഒ​ക്കെ പ​രി​ശോ​ധ​ന ന​ട​ന്ന​പ്പോ​ഴും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​രും നി​ർ​ബാ​ധം യാ​ത്ര​തു​ട​ർ​ന്നു. ‌‌ഗ്രാ​മ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും രാ​വി​ലെ ചാ​യ​ക്ക​ട​ക​ൾ തു​റ​ന്നു.
വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി മീ​ൻ വി​ല്പ​ന​യും ത​കൃ​തി​യാ​യി ന​ട​ന്നു. സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ പ​ല​രും ക​വ​ല​ക​ളി​ലെ​ത്തി. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും ആ​ളു​ക​ൾ എ​ത്തി. അ​തി​നു ഗ്രാ​മ ന​ഗ​ര ഭേ​ദ​മി​ല്ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ക​ള​ക്‌​ട​ർ വ​രെ ഇ​റ​ങ്ങി ജ​ന​ത്തെ പി​ന്തി​രി​പ്പി​ക്കേ​ണ്ടി വ​ന്നു. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും ഫ്രീ​ക്ക​ൻ​മാ​ർ ഒ​ത്തു​കൂ​ടു​ന്നു​ണ്ട്. റോ​ഡി​ൽ ആ​രെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന​റി​യാ​ൻ ബൈ​ക്കി​ൽ ക​റ​ങ്ങു​മ്പോ​ൾ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ നി​ന്നും പാ​ഞ്ഞു പോ​കു​ന്ന​വ​രും പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്നും ക​ഷ്‌​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന കാ​ഴ്ച​യും രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് എം​എ​ൽ​എ എ​ത്തി​യി​രു​ന്നു. ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.