വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, February 28, 2020 10:53 PM IST
മാ​ന്നാ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ പാ​വു​ക്ക​ര പ​ന്ത​ളാ​റ്റി​ൽ കി​ഴ​ക്കേ​തി​ൽ പി.​ആ​ർ. ര​മേ​ശി​ന്‍റെ കു​ടും​ബ​ത്തി​നു ച​ങ്ങാ​തി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യി​ൽ സൗ​ഭാ​ഗ്യ സ്വാ​ശ്ര​യ​സം​ഘം നി​ർ​മി​ച്ച സ്വ​പ്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​സ്. രാ​ധാ​മ​ണി​ക്കു കൈ​മാ​റി. കു​ടും​ബ സ​ഹാ​യ ഫ​ണ്ട് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഷാ​ജി ക​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി. 570 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​ർ​മി​ച്ച വീ​ടി​ന് പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ടു​മു​റി, അ​ടു​ക്ക​ള, ഹാ​ൾ, ശു​ചി​മു​റി അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ച​ത്. വി. ​മ​നോ​ജ്, സാ​ബു കാ​വി​ൽ, പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, കെ. ​ര​ഘു​പ്ര​സാ​ദ്, പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ഷൈ​നാ ന​വാ​സ്, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, മു​ഹ​മ്മ​ദ് അ​ജി​ത്, മ​ണി കൈ​യ്യ​ത്ര, കെ.​ജി. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, ജി. ​ഹ​രി​കു​മു​മാ​ർ, കെ.​എ. ക​രീം, സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.