മു​ന്ന​റി​യി​പ്പ് ദി​ന​ങ്ങ​ളി​ൽ മി​നി​മം കൂ​ലി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Friday, February 28, 2020 10:51 PM IST
ആ​ല​പ്പു​ഴ: തീ​ര​ത്തെ കു​റി​ച്ചു​ള്ള സ​മ​ഗ്ര​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും ദു​ര​ന്ത മു​ന്ന​റി​യി​പ്പു ദി​ന​ങ്ങ​ളി​ൽ മി​നി​മം കൂ​ലി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി. ക​ട​ലി​ൽ മ​ത്സ്യ​സ​ന്പ​ത്ത് ഇ​ല്ലാ​താ​യ​തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തു​മ​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. കു​ട്ട​നാ​ടു പാ​ക്കേ​ജ് പോ​ലെ തീ​ര​ദേ​ശ​പാ​ക്കേ​ജു​ക​ളും അ​നു​വ​ദി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​റ​പ്പു ന​ല്കി​യ​താ​യും ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി അ​റി​യി​ച്ചു.