കാ​യ​ലി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം അ​ടി​യ​ന്ത​ര പ​ദ്ധ​തി​യാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി
Friday, February 28, 2020 10:51 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്ക​ത്തെ മ​ത്സ്യ​സ​ഹ​ക​ര​ണ സം​ഘം ഇ​നി​മു​ത​ൽ തു​റ​വൂ​രി​ലെ മ​ത്സ്യ​ഭ​വ​ന്‍റെ സ​ബ്സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ഭ​വ​ന്‍റെ സ​ബ്സെ​ന്‍റ​റി​ന്‍റെ​യും ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം പു​തി​യ മ​ത്സ്യ​ഭ​വ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലു​ണ്ട് അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ന്നെ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ​ബ് സെ​ന്‍റ​റി​നെ പൂ​ർ​ണ​മാ​യ ഒ​രു മ​ത്സ്യ​ഭ​വ​നാ​യി ഉ​യ​ർ​ത്തു​മെ​ന്നും സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മ​ത്സ്യ​ഭ​വ​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു ഉ​ട​ന​ടി അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും മ​ന്ത്രി​പ​റ​ഞ്ഞു.
ഉ​ൾ​നാ​ട​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​തി​യാ​യ പ്രോ​ജ​ക്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ല്ല. 33 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ആ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ നി​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​യ​ലി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം അ​ടി​യ​ന്ത​ര പ​ദ്ധ​തി​യാ​യി ഏ​റ്റെ​ടു​ത്തു മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കും.
ക​ക്ക തൊ​ഴി​ലാ​ളി​ക​ളെ സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ട് കാ​യ​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​മെ​ന്നും ഇ​തി​നാ​യി മാ​ർ​ച്ച് ഒ​ന്പ​തി​നു ക​ള​ക്‌​ട​റേ​റ്റി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​റു​സം​ഘം രൂ​പീ​ക​രി​ച്ചു ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​മാ​യി ചേ​ർ​ന്നു കാ​യ​ലി​ന്‍റെ ആ​ഴം​കൂ​ട്ടി തീ​രം സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണു രൂ​പം ന​ൽ​കു​ക. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കാ​യ​ൽ ശു​ചി​യാ​യി നി​ല​നി​ർ​ത്തേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും നി​ല​നി​ല്പി​ന്‍റെ പ്ര​ശ്ന​മാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ൾ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, സ​മു​ദാ​യ സം​ഘട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 46 ല​ക്ഷം മു​ട​ക്കി നി​ർ​മി​ക്കു​ന്ന മ​ണ്ണേ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
ത​ണ്ണീ​ർ​മു​ക്കം മ​ണ്ണേ​ൽ മ​ത്സ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ്, മ​ത്സ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.