തീ​രം കാ​ക്കാ​ൻ കാ​റ്റാ​ടി മ​ര​ങ്ങ​ൾ ; ജൈ​വ​വേ​ലി ഒ​രു​ങ്ങു​ന്നു
Thursday, February 27, 2020 11:02 PM IST
ആ​ല​പ്പു​ഴ: തീ​രം സം​ര​ക്ഷി​ക്കാ​ൻ ഒ​ന്നി​ച്ചി​റ​ങ്ങി പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ആ​റാ​ട്ടു​വ​ഴി ക​ട​ൽ​ത്തീ​ര​ത്ത് കാ​റ്റാ​ടി​മ​ര​ങ്ങ​ൾ ന​ട്ട് ജൈ​വ​സം​ര​ക്ഷ​ണ ഭി​ത്തി തീ​ർ​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റാ​ട്ടു​വ​ഴി വാ​ർ​ഡി​ലെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കാ​റ്റാ​ടി മ​ര​ങ്ങ​ൾ ന​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. 120, 965 രൂ​പ ചെ​ല​വി​ൽ ന​ടു​ന്ന​ത് 2400 തൈ​ക​ൾ. ഇ​തി​നാ​യി 407 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്നു.

ക​ട​ലാ​ക്ര​മ​ണം പ​തി​വു ഭീ​ഷ​ണി​യാ​യ ആ​റാ​ട്ടു​വ​ഴി വാ​ർ​ഡി​ലെ തീ​ര​പ്ര​ദേ​ശ​ത്ത് കാ​റ്റാ​ടി​മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​ലൂ​ടെ ക​ട​ലാ​ക്ര​മ​ണ​വും മ​ണ്ണൊ​ലി​പ്പും ത​ട​യു​ക​യും അ​ങ്ങ​നെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​മോ​ദ് പ​റ​ഞ്ഞു. 2004ലെ ​സു​നാ​മി​യെ തു​ട​ർ​ന്നു​ണ്ടാ​യ തീ​ര​മി​ടി​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ക​ട​ലാ​ക്ര​മ​ണ​വും ആ​റാ​ട്ടു​വ​ഴി തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​ണ്. അ​തി​നെ ജൈ​വി​ക​മാ​യി ത​ന്നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ച്ചാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ചെ​യ്തു​കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണെ​ന്ന് ആ​റാ​ട്ടു​വ​ഴി വാ​ർ​ഡ് അം​ഗം ടി.​എ​സ്. ജാ​സ്മി​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും മ​ത്സ്യം ഉ​ണ​ക്കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​ക്കാ​ത്ത വി​ധ​മാ​ണ് മ​ര​ങ്ങ​ൾ ന​ടു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണെ​ന്ന​തും ക​ട​ൽ​ഭി​ത്തി കെ​ട്ടു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വ് കു​റ​വാ​ണെ​ന്ന​തും കാ​റ്റാ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള ജൈ​വ​വേ​ലി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.

കാ​റ്റാ​ടി തൈ​ക​ൾ ഒ​രു മീ​റ്റ​ർ അ​ക​ല​ത്തി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചാ​ൽ വേ​രു​ക​ൾ പ​ര​സ്പ​രം കെ​ട്ടു​പി​ണ​ഞ്ഞ് മ​ണ്ണൊ​ലി​പ്പ് ത​ട​യും. കാ​റ്റാ​ടി ഇ​ല​ക​ൾ കൊ​ഴി​ഞ്ഞു​വീ​ണ് ഒ​രു ജൈ​വ ആ​വ​ര​ണം രൂ​പ​പ്പെ​ടു​ക​യും മ​റ്റ് വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ന്നു​വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യും ചെ​യ്യും. ജ​ല​സ്രോ​ത​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഉ​പ്പു​കാ​റ്റി​നെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന മേ·​ക​ളു​മു​ണ്ട്. ക​രി​ങ്ക​ൽ ഭി​ത്തി​ക്കു​പ​ക​രം ജൈ​വ​വേ​ലി രൂ​പ​പ്പെ​ടു​ത്തി​യാ​ൽ തീ​ര​ത്തി​ന്‍റെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.