ത​ണ്ണീ​ർ​മു​ക്കം മ​ത്സ്യ​ഗ്രാ​മം ര​ണ്ടാംഘ​ട്ട ഉ​ദ്ഘാ​ട​നം
Thursday, February 27, 2020 11:02 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്ക​ത്തെ മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ത്സ്യ​വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം 3.30ന് ​മ​ണ്ണേ​ൽ 521-ാം ന​ന്പ​ർ മ​ത്സ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ത്സ്യ​ഭ​വ​ൻ സ​ബ്സെ​ന്‍റ​റും ക​ള​ക്ഷ​ൻ സെ​ന്‍റ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ണ്ണീ​ർ​മു​ക്കം മ​ണ്ണേ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി നാ​ല് കോ​ടി രൂ​പ പ്ര​ത്യേ​കം അ​നു​വ​ദി​ച്ച് ന​ൽ​കി​യ മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. എ.​എം ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.