ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഗ​മം ഇ​ന്ന്
Wednesday, February 26, 2020 10:58 PM IST
ആ​ല​പ്പു​ഴ: ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന എ​ഐ​ടി​യു​സി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഗ​മം ന​ട​ക്കും. നെ​ടു​മു​ടി പൂ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി ബി​കെഎം​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ മു​ൻ​കാ​ല ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന കു​ട്ട​നാ​ടി​ന്‍റെ ച​രി​ത്ര​കാ​ര​ൻ എ​ൻ.​കെ. ക​മ​ലാ​സ​ന​നെ​യും ആ​ദ​രി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ൻ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​വ് എ​സ്.​കെ. ദാ​സി​നെ അ​നു​സ്മ​രി​ക്കു​മെ​ന്ന് ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി. ​ലാ​ലി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.