പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Tuesday, February 25, 2020 11:01 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ ഷൈ​നി ഏ​ബ്ര​ഹാം റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പാ​ണി​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പൈ​പ്പ് ത​ക​രാ​റി​ലാ​ണ്. പൈ​പ്പ് പൊ​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കും.
കു​റെ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വ​കു​പ്പു​ത​ല ജീ​വ​ന​ക്കാ​ർ എ​ത്തി സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചി​ട്ടു പോ​കും. വീ​ണ്ടും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നെ​ത്തു​ക. ജി​ഐ പൈ​പ്പാ​ണ് ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്.
ഈ ​ഭാ​ഗ​ത്ത് പൈ​പ്പു​പൊ​ട്ട​ൽ സ്ഥി​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ക​രാ​റി​ലാ​യ ഭാ​ഗ​ത്തെ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​തെ ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ല. പൈ​പ്പ് പൊ​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പണി മാ​ത്ര​മാ​ണ് ചെ​യ്യു​ക.
റോ​ഡ​രി​കി​ലെ ഓ​ട​യോ​ടു ചേ​ർ​ന്നാ​ണു പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ലെ മ​ലി​ന​ജ​ലം ഒ​ഴു​കു​ക​യാ​ണെ​ന്നു ക​രു​തി​യാ​വാം അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ച്ചി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​ത്ത​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ജ​ല​സേ​ച​ന വ​കു​പ്പി​നും ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി.