റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ 28 മു​ത​ൽ
Tuesday, February 25, 2020 10:59 PM IST
ആ​ല​പ്പു​ഴ: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ 28 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന റി​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 180 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ സ​മൂ​ഹം നേ​രി​ടു​ന്ന ചി​ല അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ​കൂ​ടി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ ഭ​ക്ഷ്യ വ​കു​പ്പി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
സോ​ഫ​റ്റ്‌വെ​യ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ സാ​ങ്കേ​തി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ർ​ദേ​ശി​ക്കാം. പ്രാ​ഥ​മി​ക​ഘ​ട്ട​മാ​യ ഓ​ണ്‍​ലൈ​ൻ ഹാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്നും ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു മി​ക​ച്ച പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച 30 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. പ​രി​ഹാ​ര മാ​ർ​ഗ​ത്തി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​മ​നം, വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​രും ഐ​ടി വി​ദ​ഗ്ധ​രും സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​രും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. 28 നു ​രാ​വി​ലെ 7.30 നു ​ഹാ​ക്ക​ത്തോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 29 നു ​രാ​ത്രി എ​ട്ടി​നാ​യി​രി​ക്കും അ​വ​സാ​നി​ക്കു​ക. മാ​ർ​ച്ച് ഒ​ന്നി​നു ന​ട​ക്കു​ന്ന പ​വ​ർ ജ​ഡ്ജ്മെ​ന്‍റി​ൽ 15 ​ടീ​മു​ക​ളാ​യി​രി​ക്കും ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക. യ​ഥാ​ക്ര​മം 50,000, 30,000, 20,000 രൂ​പ അ​ട​ങ്ങു​ന്ന കാ​ഷ് പ്രൈ​സും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ന​ൽ​കും. മൂ​ന്നു​ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് 30 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ മാ​ർ​ച്ച് അ​വ​സാ​നം സം​ഘ​ടി​പ്പി​ക്കും. ന​ട​ത്തി​പ്പി​ന് ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന ചെ​യ​ർ​മാ​നും നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ർ​ജ് ക​ണ്‍​വീ​ന​റു​മാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.