വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ഞ്ച​ൽ യാ​ത്ര​യൊ​രു​ക്കി അ​ധി​കൃ​ത​ർ
Tuesday, February 25, 2020 10:59 PM IST
അ​ന്പ​ല​പ്പു​ഴ: കു​ട്ടി​ക​ൾ​ക്ക് മ​ഞ്ച​ൽ​യാ​ത്ര ഒ​രു​ക്കി നീ​ർ​ക്കു​ന്നം എ​സ്ഡി​വി യു​പി സ്കൂ​ൾ. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ടാം ക്ലാ​സി​ലെ പാ​ഠ്യ ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പൂ​ർ​വ​മാ​യ ഈ ​കാ​ഴ്ച ഒ​രു​ക്കി​യ​ത്. ര​ണ്ടാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കു​രു​ന്നു​ക​ൾ​ക്കും മ​ഞ്ച​ൽ​യാ​ത്ര പു​തി​യ അ​നു​ഭ​വ​മാ​യി.
ര​ക്ഷാ​ക​ർ​ത്താ​വാ​യ പ്ര​ജീ​ഷ് ഗോ​പി​നാ​ഥാ​ണ് മ​ഞ്ച​ൽ നി​ർ​മി​ച്ച​ത്. അ​ധ്യാ​പ​ക​രാ​യ റം​ല, ഷീ​ന, സി​നി, സു​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ഠ്യ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​രു​ന്നു​ക​ളുടെ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ്യ​മേ​ള​യും ന​ട​ന്നു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ദീ​പാ റോ​സ് പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച്. സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ധു​കു​മാ​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.