സ്കുളിലെ അധ്യയനം നേരത്തെ അവസാനിപ്പിച്ചു
Tuesday, February 25, 2020 10:55 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ക്കാ​ഴം കാ​പ്പി​ത്തോ​ട്ടി​ൽ ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​യി. സ​മീ​പ​ത്തെ സ്കൂ​ള​ലെ അ​ധ്യ​യ​നം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​ക്കാ​ഴം എ​സ്എ​ൻ​വി ടി​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ദു​ർ​ഗ​ന്ധം മൂ​ലം പ​റ​ഞ്ഞു വി​ട്ട​ത്.
വേ​ന​ൽ ക​ന​ത്ത​തോ​ടെ കാ​പ്പി​ത്തോ​ട്ടി​ൽ ദു​ർ​ഗ​ന്ധം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ദേ​ശീ​യ പാ​ത​യി​ലൂ​ടെ​പോ​ലും യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. കാ​പ്പി​ത്തോ​ടി​നു സ​മീ​പ​ത്തെ സ്കൂ​ളി​ൽ നൂ​റു​ക​ണ​ക്കി​നു കു​രു​ന്നു​ക​ളാ​ണ് ദു​ർ​ഗ​ന്ധ​മേ​റ്റ് പ​ഠി​ക്കു​ന്ന​ത്.
ഇ​തേ​ത്തു​ട​ർ​ന്നു കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ നേ​ര​ത്തെ പ​റ​ഞ്ഞു വി​ട്ട​ത്. മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​തി​ന്‍റെ പ​രി​ഹാ​ര​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ചു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.
കാ​പ്പി​ത്തോ​ടി​നു സ​മീ​പ​ത്തെ ചെ​മ്മീ​ൻ മീ​റ്റ് ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ല​മാ​ണ് ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വ ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.