തൊഴുത്തു വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മ​രി​ച്ചു
Monday, February 24, 2020 11:26 PM IST
തു​​റ​​വൂ​​ർ: പ​​ശു​​ത്തൊ​​ഴു​​ത്തു വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ യു​​വാ​​വ് വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു മ​​രി​​ച്ചു. പ​​ട്ട​​ണ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് 12-ാം വാ​​ർ​​ഡി​​ൽ മേ​​നാ​​ശേ​​രി ഭാ​​ഗ​​ത്ത് അ​​മ്മ​​ത്തു​​ശേ​​രി വീ​​ട്ടി​​ൽ ശ​​ശി​​യു​​ടെ മ​​ക​​ൻ ഉ​​ണ്ണി​(31)​യാ​ണ് ​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ല​​ക്‌​ട്രി​​ക് മോ​​ട്ടോ​​ർ ഉ​​പ​​യോ​​ഗി​​ച്ചു തൊ​​ഴു​​ത്തു വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ള്ള​​ത്തി​​ലൂ​​ടെ വൈ​​ദ്യു​​ത പ്ര​​വാ​​ഹ​​മു​​ണ്ടാ​​ക്കു​​ക​​യും ഉ​​ണ്ണി​​ക്കു ഷോ​​ക്കേ​​ൽ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ശ​​ബ്ദം​​കേ​​ട്ട് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ വൈ​​ദ്യു​​ത ലൈ​​ൻ ഓ​​ഫ് ചെ​​യ്ത് ഇ​ദ്ദേ​ഹ​ത്തെ ചേ​​ർ​​ത്ത​​ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ന​​ട​​ത്തി. അ​​മ്മ: ഉ​​ദ​​യ​​മ്മ. സ​​ഹോ​​ദ​​രി: ശ​​ശി​​ക​​ല.